Thursday, February 22, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-8: വരാഹമിഹിരന്‍

പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും, പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ച വ്യക്തിയല്ല വരാഹമിഹിരന്‍
ഗുരുത്വാകര്‍ഷണം എന്താണെന്ന്‌ ഇന്ന്‌ എല്ലാവര്‍ക്കുമറിയാം. മുകളിലേക്ക്‌ എറിയുന്ന കല്ല്‌ താഴെ തിരികെയെത്താന്‍ അതാണ്‌ കാരണം. ഇത്തരമൊരു ധാരണപോലുമില്ലാത്ത കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ശാസ്‌ത്രകാരനാണ്‌ വരാഹമിഹിരന്‍.
ഭാരതീയ ജ്യോതിശാസ്‌ത്രത്തിന്റെ കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ `ബൃഹദ്‌സംഹിത'യെന്ന ഗ്രന്ഥം ജ്യോതിശാസ്‌ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്‌. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങള്‍ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്‌.
പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും വരാഹമിഹിരന്‍ പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ചിരുന്ന വ്യക്തിയല്ല. ശരിക്കും ഒരു ശാസ്‌ത്രജ്ഞനായിരുന്നു അദ്ദേഹം.
വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊന്നായി പരാമര്‍ശിക്കപ്പെടുന്നു വരാഹമിഹിരന്‍. ഇറാനില്‍ നിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ല്‍ ജനിച്ച വരാഹമിഹിരന്‍ മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ്‌ താമസിച്ചത്‌.(വരാഹമിഹിരന്‍ ജനിച്ചത്‌ എ.ഡി. 505 -ല്‍ ആണെന്നും വാദമുണ്ട്‌).
സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ്‌ ആദിത്യദാസാണ്‌ വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്‌. ചെറുപ്പത്തില്‍ കുസുമപുരത്തെത്തി ആര്യഭടനുമായി നടത്തിയ കൂടിക്കാഴ്‌ച, ജ്യോതിഷവും ജ്യോതിശാസ്‌ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക്‌ വരാഹമിഹിരന്‌ സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നില്‍ക്കുന്ന ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന്‌ എതിരായിരുന്നു ഈ വിശ്വാസം.
`ഹോരാശാസ്‌ത്രം', `യോഗയാത്ര', `വിവാഹപടലം', `സാമസംഹിത', `വാതകന്യക' എന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. എ.ഡി.587-ല്‍ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രന്‍ പൃഥുയശ്ശസും ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.

4 comments:

Joseph Antony said...

ഗുരുത്വാകര്‍ഷണബലത്തെക്കുറിച്ച്‌ ഒരു ധാരണയും ഇല്ലാതിരുന്ന കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ശാസ്‌ത്രകാരനാണ്‌ വരാഹമിഹിരന്‍. 'ഭാരതീയശാസ്‌ത്രജ്ഞര്‍' എന്ന പരമ്പരയിലെ എട്ടാംഭാഗം.

Devadas V.M. said...

കൊള്ളാം മിഹിരനെ ഞാന്‍ കാത്തിരിക്കുകയായിരുന്നു.
ഒരു കഥ പറഞ്ഞോട്ടേ. മിഹിരന്‍ എന്നായിരുന്നു അയാളുടെ പേര്. ഖഗോളശാസ്ത്രത്തില്‍,ജ്യോതിഷത്തില്‍ അപാര പാണ്ഡിത്യം. നാട്ടിലെ രാജാവിന് പുത്രന്‍ ജനിച്ചപ്പോള്‍ “കുട്ടി 10 വയസില്‍ പന്നി കുത്തി മരിക്കും” എന്ന് പ്രവചിച്ചു. രാജാവ് കൊട്ടാരം വിട്ട് എങ്ങും വിടാതെ ഉണ്ണിയെ വളര്‍ത്തി. 10-)0 പിറന്നാളിന്റെ അന്ന് അഘോഷങ്ങള്‍ക്കിടയില്‍ കൊട്ടാരത്തിന്റെ മച്ചില്‍ ഒറപ്പിച്ചിരുന്ന ഒരു ‘വരാഹ(പന്നി)വെങ്കല കൌതുക ശില്‍പ്പം’ താഴെ വീഴുന്നു. അതിന്റെ തേറ്റ ഉച്ചിയില്‍ തറച്ച് ഉണ്ണി മരിക്കുന്നു. ആ പണ്ഡിത ശിരോമണി മിഹിരനില്‍ നിന്ന് ‘വരാഹ മിഹിരനിലേയ്ക്ക്’. താങ്കളുടെ എല്ലാ പോസ്റ്റുകളും ഇന്‍ഫര്‍മേറ്റീവ് ആണ്. കഥ പറഞ്ഞ് ബോറടിപ്പിച്ചതിന് മാപ്പ്.

Joseph Antony said...

കഥയ്‌ക്കു നന്ദി ലോനപ്പന്‍,
ഞാനിത്‌ കേട്ടിട്ടുണ്ടായിരുന്നില്ല

bhattathiri said...

വരാഹമിഹിരൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ് വിലാസം സഹായംപ്രദർശിപ്പിക്കുക
ഗുരുത്വാകർഷണത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതിരുന്ന കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കൾ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ഭാരതീയ ശാസ്‌ത്രകാരനാണ്‌ വരാഹമിഹിരൻ. പ്രാചീന വിജ്ഞാനശാഖകളിൽ അഗ്രഗണ്യനായിരുന്നെങ്കിലും, പ്രകൃത്യാധീതശക്തികളിൽ കണ്ണടച്ചു വിശ്വസിച്ച വ്യക്തിയായിരുന്നില്ല വരാഹമിഹിരൻ. ഭാരതീയ ജ്യോതിശാസ്‌ത്രത്തിന്റെ കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ ബൃഹദ്‌സംഹിതയെന്ന ഗ്രന്ഥം ജ്യോതിശാസ്‌ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്‌. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങൾ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്‌. [1]

വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊന്നായി പരാമർശിക്കപ്പെടുന്നു വരാഹമിഹിരൻ. ഇറാനിൽ നിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ൽ ജനിച്ച വരാഹമിഹിരൻ മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ്‌ ജീവിച്ചിരുന്നത്.(വരാഹമിഹിരൻ ജനിച്ചത്‌ എ.ഡി. 505 -ൽ ആണെന്നും വാദമുണ്ട്‌).കാളിദാസന്റെ സമകാലികനായ ജ്യോതിശാസ്ത്രജ്ഞനാണ് ഇദ്ദേഹം.ഗുപ്തകാലത്ത് ഉജ്ജയിനിയുടെ സാസ്കാരിക പ്രഭാവം ഉയർത്തുന്നതിൽ മുഖ്യപങ്കാളിയായിരുന്നു വരാഹമിഹിരൻ. സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ്‌ ആദിത്യദാസാണ്‌ വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്‌. ചെറുപ്പത്തിൽ കുസുമപുരത്തെത്തി ആര്യഭടനുമായി നടത്തിയ കൂടിക്കാഴ്‌ച, ജ്യോതിഷവും ജ്യോതിശാസ്‌ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.


ഹോരാശാസ്‌ത്രം, യോഗയാത്ര, വിവാഹപടലം, സാമസംഹിത, വാതകന്യക ,ബൃഹദ്‌ജാതകം പഞ്ചസിദ്ധാന്തികഎന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. പഞ്ചസിദ്ധാന്തിക, ബൃഹത്ജാതക എന്നിവ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളാണ്.പഞ്ച സിദ്ധാന്തികയിൽ പൗലീസൻ, ലോമകൻ,വസിഷ്ഠൻ, പിതാമഹൻ, സൗരൻ എന്നീ അഞ്ചു പൂർവികരുടെ സിദ്ധാന്തത്തെ പറ്റി ചർച്ച ചെയ്യുകയും വിപുലീകരിക്കുകയും തന്റെ തന്നെ നിഗമനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട് .കാലം സൂര്യ ചന്ദ്രന്മാരെ ആശ്രയിക്കുന്നതായും ചില പ്രത്യേക സാഹചര്യങ്ങളിൽ സന്ധ്യാനക്ഷത്രം രാവിലെ ഉദിക്കുന്നതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എ.ഡി. 587-ൽ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രൻ പൃഥുയശ്ശസും ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.

ത്രികോണമിതിയിലെ വരാഹമിഹിരന്റെ പ്രധാന സംഭാവനകൾ[തിരുത്തുക]